‘നെട്രികണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നയന്‍താര പ്രധാന കഥാപാത്രമായെത്തുന്ന ‘നെട്രികണ്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് നെട്രികണ്‍ .മിലിന്ദ് റാവു ആണ് ചിത്രത്തിന്റെ സംവിധാനം. റൗഡി പിക്‌ചേഴ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ വിഘ്‌നേഷ് ശിവനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുളളത്.

വിഘ്‌നേഷ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. അജ്മല്‍ അമീറും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.