ജോജു ജോര്‍ജിന് പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജിന് പിറന്നാളാശംസകളുമായി കുഞ്ചാക്കോ ബോബന്‍. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

പിറന്നാള്‍ ആശംസകള്‍ ജോജു അങ്കിള്‍ , ‘മലയാളം സിനിമാ മേഖലയില്‍ തന്റേതായ മുദ്രപതിപ്പിച്ച, ഇപ്പോള്‍ മറ്റ് ഭാഷകളിലും ഇതാവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന എന്റെ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍. പിന്നെ, നായാട്ടിലെ മണിയന്‍ പൊലീസ് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’,