മുംബൈയിലെ മോഡലിന്റെ പ്രതിഷേധ ചിത്രം കോപ്പി ചെയ്ത് നവ്യ നായർ, മിനിറ്റുകൾക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്തു; വിമർശനം

','

' ); } ?>

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്ന ചിത്രം പങ്കുവെച്ച് പിൻവലിച്ച നടി നവ്യ നായർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. സിജെപി പ്രതിഷേധത്തിനിടെ മുംബൈയിൽ പൊലീസ് വാൻ തടഞ്ഞുനിർത്തിയ യുവതിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ ചിത്രം അടുത്തിടെ തരംഗമായിരുന്നു. ഈ ദൃശ്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കൊൽക്കത്തയിൽ വെച്ച് പൊലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന സ്വന്തം ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘വന്ദേ മാതരം’ പശ്ചാത്തല സംഗീതമായി നൽകിയ പോസ്റ്റിൽ മറ്റ് അടിക്കുറിപ്പുകളൊന്നും ഉണ്ടായിരുന്നില്ല.

വൈറലായ പ്രക്ഷോഭ ചിത്രത്തോടും പോസിനോടുമുള്ള സാമ്യവും പശ്ചാത്തല സംഗീതവും മുൻനിർത്തി വിദ്യാർഥി സമരത്തോടുള്ള ഐക്യദാർഢ്യമായാണ് ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇതിനെ വിലയിരുത്തിയത്. എന്നാൽ പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നവ്യ ഈ പോസ്റ്റ് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭം നടക്കുമ്പോൾ വിഷയത്തിൽ ഇതുവരെയും നിലപാട് വ്യക്തമാക്കാതിരുന്ന താരം, ചിത്രമിട്ട് പെട്ടെന്ന് തന്നെ പിൻവലിച്ചതാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചത്. നിലപാടുകളിൽ ഉറച്ചുനിൽക്കാൻ ഭയമാണോ എന്നും അതോ വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണോ ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നതെന്നും ചോദിച്ച് നിരവധി പേരാണ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

“നിർത്തിയിട്ടുരുന്ന ഏതോ വണ്ടിയുടെ മുൻപിൽ പോയി രാത്രി ഷോയ്ക്ക് വേണ്ടി ആരും കാണാതെ ഫോട്ടോ എടുത്ത് വന്ന് പോസ്‌റ്റിട്ടതാണ്. ഇത് ചോദിച്ച് കമന്റ് വന്നപ്പോൾ ഡിലീറ്റ് ചെയ്‌ത്‌ ഓടി”, ‘ഞാനെ കണ്ടുള്ളൂ’, “വയസ്സാം കാലത്ത്, ഷോ ഇറക്കാൻ നോക്കി അവസാനം ഫ്രീ ആയി ബഹിരാകാശത്തും എത്തി” എന്നിങ്ങനെയാണ് വിമർശനങ്ങൾ.