ഗൗതം വാസുദേവ് മേനോന് പിഴച്ചോ?

നവരസ നെറ്റ്ഫ്‌ലിക്‌സിലൂടെ അവതരിപ്പിച്ച ആന്തോളജി പുറത്തിറങ്ങിയിരിക്കുന്നു. സൂര്യയും പ്രയാഗമാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ പ്രയാഗയുടെ പ്രകടനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനമാണുയരുന്നത്. നിഷ്‌കളങ്കത,സ്‌നേഹം, കാമം ഇവയെയെല്ലാം വളരെ സൂക്ഷ്മതയോടെ ഒന്നായി കൊണ്ടു വന്നാല്‍ മാത്രമേ ശൃംഖാരം പ്രകടിപ്പിക്കാനാകൂ. ഭാവങ്ങളില്‍ ഹാസ്യം പോലെ തന്നെ വളരെ പ്രയാസം ഉള്ള ഭാവം ആണ് ശൃംഗാരം. മുന്‍ നിര നടന്മാര്‍ പോലും ഇതിന്റെ കാര്യത്തില്‍ പലപ്പോഴും പിന്നില്‍ ആകുന്നത് സ്ഥിരം കാഴ്ചയാകുമ്പോഴാണ് ഗൗതം വാസുദേവ് മേനോന്‍ ശ്ൃംഖാരത്തിനായ് പ്രയാഗയെ തെരഞ്ഞെടുത്തത്. അതിനൊരു താളം ഉണ്ട്. അത് കിട്ടി ഇല്ല എങ്കില്‍ വെറും കോമാളി കളി ആയി പോകും. അല്ലെങ്കില്‍ വെറും കാമം മാത്രം….
നവരസയിലെ, ‘ഗിറ്റാര്‍ കമ്പി ‘ കണ്ടപ്പോള്‍ തോന്നിയതും ഇത് തന്നെയെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

സാധാരണ നായികമാരുടെ കാര്യത്തില്‍ ഒരിക്കലും തെറ്റ് പറ്റാത്ത ഗൗതം വാസുദേവ് മേനോന് സംഭവിച്ച ഏറ്റവും വലിയ വീഴ്ച്ച പ്രയാഗയെ ഈ റോള്‍ ഏല്‍പ്പിച്ചു എന്നതാണ്. വിണ്ണൈ താണ്ടി വരുവായയിലോ , വാരണം ആയിരത്തിലോ ഒന്നും കിട്ടിയ പ്രണയം ഇതില്‍ പൂര്‍ണമായും കിട്ടുന്നില്ലെന്നാണ് ആരാധകരുടെ പരാതി. ചിത്രത്തില്‍ എന്തോ ഒരു കാമം ഫീല്‍ ആണ് വരുന്നത് പടം മൊത്തത്തില്‍ നോക്കിയാല്‍ സൂര്യ,മ്യൂസിക്,ക്യാമറ, ഡയലോഗ്‌സ് എല്ലാം ഇഷ്ടപ്പെട്ടുവെങ്കിലും പ്രയാഗയാണ് തെറ്റിപോയ തീരുമാനം എന്ന് ആരാധകര്‍ പറയുന്നു.
നവരസയിലെ 9 ചിത്രങ്ങള്‍ ഇവയാണ്. പ്രണയത്തെ അടിസ്ഥാനമാക്കി ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’,സംവിധാനം ഗൗതം മേനോന്‍. അഭിനേതാക്കള്‍ സൂര്യ, പ്രയാഗ
മാര്‍ട്ടിന്‍. വീരം പ്രമേയമാക്കി ‘തുനിന്ദ പിന്‍’, സംവിധാനം സര്‍ജുന്‍. അഭിനേതാക്കള്‍ അഥര്‍വ, അഞ്ജലി, കിഷോര്‍. രൗദ്രത്തെ അടിസ്ഥാനമാക്കി ‘രൗതിരം’, സംവിധാനം അരവിന്ദ് സ്വാമി. അഭിനേതാക്കള്‍ റിത്വിക, ശ്രീറാം, രമേശ് തിലക്. കരുണം ആസ്പദമാക്കി ‘എതിരി’, സംവിധാനം ബിജോയ് നമ്പ്യാര്‍. അഭിനേതാക്കള്‍ വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍. ഹാസ്യം പ്രമേയമാക്കി ‘സമ്മര്‍ ഓഫ് 92’ സംവിധാനം പ്രിയദര്‍ശന്‍. അഭിനേതാക്കള്‍ യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു. അത്ഭുതത്തെ ആസ്പദമാക്കി ‘പ്രോജക്റ്റ് അഗ്‌നി’. സംവിധാനം കാര്‍ത്തിക് നരേന്‍. അഭിനേതാക്കള്‍ അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ. ഭയാനകം അടിസ്ഥാനമാക്കി ‘ഇന്‍മയ്’, സംവിധാനം രതിന്ദ്രന്‍ പ്രസാദ്. അഭിനേതാക്കള്‍ സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത്. ശാന്തം ആസ്പദമാക്കി ഒരുക്കുന്ന ‘സമാധാനം’ സംവിധാനം കാര്‍ത്തിക് സുബ്ബരാജ്. അഭിനേതാക്കള്‍ ഗൗതം മേനോന്‍, സിംഹ, സനന്ത്. ബീഭത്സം പ്രമേയമാക്കി ‘പായസം’ സംവിധാനം വസന്ത്. അഭിനേതാക്കള്‍ ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍.

https://www.youtube.com/watch?v=iEgUICUmu0M