ആന, ചെണ്ട പ്രേംനസീര്‍… ജയറാമിന് പിറന്നാള്‍ സമ്മാനവുമായി മാഷപ്പ് വീഡിയോ

മലയാളികളുടെ പ്രിയതാരം ജയറാമിന്റെ പിറന്നാളാണിന്ന്. പദ്മരാജന്റെ ‘അപരന്‍’ എന്ന ചിത്രത്തിലൂടെയാണ് ജയറാം നായകപദവിയിലേക്ക് എത്തുന്നത്. വളരെ വേഗം കുടുംബസദസുകളുടെ പ്രിയതാരമായി മാറാനും ജയറാമിനായി.മക്കളായ കാളിദാസനും മാളവികയും സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന് ആശംസകള്‍ നേര്‍ന്നു.കൂടാതെ നിരവധി താരങ്ങളും ആരാധകരും താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.ജയറാമിന് പിറന്നാള്‍ സമ്മാനവുമായി ആരാധകന്റെ മാഷപ്പ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ലിന്റോ കുര്യന്‍ ആണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.