മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ രമ്യ പാണ്ഡ്യനും

','

' ); } ?>

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ തമിഴ് നടി രമ്യ പാണ്ഡ്യനും അഭിനയിക്കുന്നു.നടിയുടെ ആദ്യ മലയാള സിനിമയാണിത് .’നന്‍പകല്‍ നേരത്ത് മയക്കം’ എന്നാണ് മമ്മൂട്ടി-ലിജോ പെല്ലിശ്ശേരി ചിത്രത്തിന്റെ പേര്.’മമ്മൂട്ടി കമ്പനി’യുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ ബാനറിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടെയാണ് നന്‍പകല്‍ നേരത്ത് മയക്കം. രാജു മുരുകന്‍ സംവിധാനം ചെയ്ത ‘ജോക്കറാ’ണ് രമ്യ പാണ്ഡ്യന്റെ ആദ്യ സിനിമ. ചിത്രത്തില്‍ മല്ലിക എന്ന കഥാപാത്രത്തെയാണ് രമ്യ അവതരിപ്പിച്ചിട്ടുള്ളത്. ജയചിത്ര സംവിധാനം ചെയ്ത ‘ആന്‍ ദേവതൈ’ എന്ന ചിത്രത്തിലും രമ്യ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ‘രാമേ ആണ്ടലും രാവണേ ആണ്ടലും’, ‘ഡമ്മി ടപ്പാസു’ എന്നിവയാണ് മറ്റ് സിനിമകള്‍. ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്ന രമ്യ ബിഗ് ബോസ് തമഴ് സീസണ്‍ 4 റണ്ണറപ്പ് കൂടിയായിരുന്നു.

സിനിമയുടെ ചിത്രീകരണം തമിഴ് നാട്ടില്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായും തമിഴ് നാട്ടില്‍ ഷൂട്ട് നടക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പേരന്‍പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അശോകനും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. മുപ്പത് വര്‍ങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘അമര’മാണ് ഇരുവരും ഒരുമിച്ചെത്തിയ അവസാന ചിത്രം. സാധാര സിനിമ രീതികളില്‍ നിന്നും വ്യത്യസ്തമാണ് നന്‍പകല്‍ നേരത്ത് മയക്കമെന്നും തന്റെ അടക്കമുള്ള കഥാപാത്രങ്ങളും വ്യത്യസ്തമാണെന്നും അശോകന്‍ പറഞ്ഞിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയാണ് അടുത്തിടെ പിറത്തിറങ്ങിയ ചിത്രം.2020 കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചുരുളിക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു ചിത്രത്തിന്.മലയാള സിനിമയുടെ ഒരു പുതിയ വേവ് തന്നെയാണ് ചുരുളി കാണിച്ചുതരുന്നത്.ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.’ജല്ലിക്കട്ടി’നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണിത്.