ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത , സമത്വ സുന്ദരമായ ചുരുളി

ചുരുളി ഒരു നല്ല എക്‌സപീരിയന്‍സ് ആയിരുന്നു , മനസ് പറയുന്നത് ചെയ്യുക എന്ന ഒരു പാഠം ഞാന്‍ ലിജോ സാറില്‍ നിന്നാണ് പഠിച്ചതെന്നും ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത സമത്വ സുന്ദരമായ സ്ഥലം ,എല്ലാവരും തുല്ല്യരാണ് ചുരുളിയിലെന്നും ഗീതി സംഗീത.ക്യൂ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ചുരുളി സിനിമ ഇത്രയും വിവാദമാകുന്നത് സിനിമയെ ആളുകള്‍ മസിലാക്കുന്നില്ല എന്നതുകൊണ്ടാണ്.ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും അവിടെ എത്തിപ്പെടുന്നത് പല കുറ്റകൃത്യങ്ങള്‍ ചെയ്താണ്.അവരുടെ ജീവത ശൈലി അത്തരത്തിലുളളതാണ് അതുകൊണ്ട് തന്നെ അവരുടെ ഭാഷയും അങ്ങിനെയായിരിക്കുമെന്നും ഗീതി സംഗീത പറഞ്ഞു.

ചുരുളിയെ കാഴ്ച്ചകാര്‍ക്ക് പലരീതിയില്‍ മനസിലാക്കാം , ഓരോ കഥാപാത്രത്തേയും രൂപപ്പെടുത്തിയിരിക്കുന്നതും അത്തരത്തിലാണ്. പ്രേക്ഷന് എവരുടെ ഇഷ്ടത്തിനനുസരിച്ച് സിനിമയെ വായിച്ചെടുക്കാമെന്നും താരം പറഞ്ഞു.

20 ഓളം സിനിമകളില്‍ ഗീതി അഭിനയിച്ചിട്ടുണ്ട്.തുറമുഖം,വെയില്‍,ചതുരം,സുമേഷ് ആന്റ് രമേഷ് തുടങ്ങി താരം അഭിയിച്ച നിരവധി ചിത്രങ്ങള്‍ റിലീസിനൊരുങ്ങി നില്‍ക്കുകയാണ് .രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തുന്ന ചിത്രമാണ് തുറമുഖം.ചിത്രം ഡിസംബര്‍ 24-ന് ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തും.അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് തുറമുഖം. തൊഴിലാളി ചരിത്രത്തിലെ നിര്‍ണായക മുന്നേറ്റമായി കണക്കാക്കുന്ന ഈ സംഭവത്തെ ആസ്പദമാക്കി കെ എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് ചുരുളി. 2020 കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചുരുളിക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു ചിത്രത്തിന്.മലയാള സിനിമയുടെ ഒരു പുതിയ വേവ് തന്നെയാണ് ചുരുളി കാണിച്ചുതരുന്നത്.ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.’ജല്ലിക്കട്ടി’നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണിത്.