“മൂന്ന് മണിക്കൂറോളം പരിസരം മറന്ന് കരഞ്ഞു, വേദനയില്ലാതെ എങ്ങനെ മരിക്കാം എന്ന് ചിന്തിച്ചു”; ജീവിതം തിരികെ തന്നത് പ്രിയ രാമൻ

','

' ); } ?>

കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളിൽ നിന്നുമെല്ലാം പുറത്തു കടക്കാൻ സഹായിച്ചത് നടി പ്രിയാരാമനാണെന്ന് നടി നമിത. കൂടാതെ ചെന്നൈയിലെ ഇസ്‌കോൺ കൃഷ്ണക്ഷേത്രത്തിൽ വച്ചുണ്ടായ അനുഭവവും, ആത്മീയതയെകുറിച്ചുമെല്ലാം നമിത കൂട്ടിച്ചേർത്തു.

വിവാഹശേഷം കുടുംബജീവിതത്തിലേക്കും ബിസിനസ്സിലേക്കും കടന്ന താരം, എല്ലാവുമുണ്ടായിട്ടും ഒന്നുമില്ലെന്ന ശൂന്യത അനുഭവപ്പെട്ട ദിനങ്ങളെക്കുറിച്ചാണ് പങ്കുവെച്ചത്. 2025 ജൂലൈ 28-ന് വേദനയില്ലാതെ എങ്ങനെ മരിക്കാം എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്ന ഘട്ടം വരെ കാര്യങ്ങളെത്തി. എന്തുചെയ്യണമെന്നറിയാതെ നിയന്ത്രണം നഷ്ടപ്പെട്ട ആ സമയത്താണ് ഫോണിലേക്ക് ഇസ്‌കോൺ പൂജാ സമയത്തെക്കുറിച്ചുള്ള നോട്ടിഫിക്കേഷനുകൾ തുടർച്ചയായി വരാൻ തുടങ്ങിയത്.

ആ നോട്ടിഫിക്കേഷനുകൾ പിന്തുടർന്ന് ചെന്നൈയിലെ ഇസ്‌കോൺ ക്ഷേത്രത്തിലെത്തിയ നമിത, ക്ഷേത്രത്തിന്റെ ഒരു കോണിൽ മാറിനിന്ന് പൊട്ടിക്കരയുകയായിരുന്നു. ഇതിനിടെ, നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചതിനെ തുടർന്ന് യാദൃച്ഛികമായി ക്ഷേത്രത്തിലെത്തിയ നടി പ്രിയ രാമനോട്, നമിത ഇമോഷണലായി കരഞ്ഞുനിൽക്കുന്ന വിവരം പൂജാരി അറിയിച്ചു.

നമീതയുടെ അടുത്തേക്ക് വന്ന പ്രിയ രാമൻ, അവരുടെ മനസ്സിലെ ഭാരം ഇറക്കിവെക്കാനുള്ള ‘മരുന്നായി’ ഒരു തുളസിമാല നൽകുകയും ‘ഹരേ കൃഷ്ണ’ മന്ത്രം എങ്ങനെ ജപിക്കണമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് മൂന്ന് മണിക്കൂറോളം പരിസരം മറന്ന് കരഞ്ഞുകൊണ്ട് നമിത മന്ത്രം ജപിച്ചു. കണ്ണ് തുറന്നപ്പോൾ ഒരു പുനർജന്മം ലഭിച്ചതുപോലെ നെഞ്ചിലെ കെട്ടിക്കിടന്ന ഭാരമെല്ലാം ഒഴിവായിപ്പോയെന്നും, അന്ന് തുടങ്ങിയ ആ മന്ത്രജപം ഇന്നും ദിവസവും തുടരുന്നുണ്ടെന്നും നമിത വ്യക്തമാക്കുന്നു.