‘നല്ലിടയാ’…താക്കോലിലെ ആദ്യ ഗാനം പുറത്തുവിട്ടു

മുരളി ഗോപിയും ഇന്ദ്രജിത്തും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ‘താക്കോല്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മഞ്ജു വാര്യരാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആദ്യ ഗാനം റിലീസ് ചെയ്തത്.

‘നല്ലിടയാ’ എന്ന് തുടങ്ങുന്ന ഗാനം മൃദുല വാര്യരും നിവാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് ഷാജി കൈലാസിന്റെ മകന്‍ റുഷിനാണ്. ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലമാണ് റുഷിന്‍ അവതരിപ്പിക്കുന്നത്.

ഇനിയ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, ലാല്‍, സുധീര്‍ കരമന, പി ബാലചന്ദ്രന്‍, ഡോ.റോണി, മീര വാസുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കിരണ്‍ പ്രഭാകരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം പാരഗണ്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ ഷാജി കൈലാസ് ആണ് നിര്‍മ്മിക്കുന്നത്.