നകുല്‍ തമ്പിയ്ക്ക് ചികിത്സാ സഹായം തേടി താരങ്ങള്‍

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ നകുല്‍ തമ്പി ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു. ഒരു മാസത്തോളമായി ഐ.സി.യുവില്‍ കിടക്കുന്ന താരത്തിന്റെ ബോധം ഇത് വരെ തെളിഞ്ഞിട്ടില്ല. അടിയന്തിരമായി സാമ്പത്തിക സഹായമെത്തിച്ചു നല്‍കണമെന്നഭ്യര്‍ത്ഥിച്ച് താരങ്ങളും മറ്റു സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.

ആശുപത്രിച്ചെലവുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ നകുലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമായ സാഹചര്യമാണ്. അതിനായി പ്രത്യേക ധനസമാഹരണഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ക്രൌഡ് ഫണ്ടിംഗ് സൈറ്റായ ‘കേട്ടോ’ വഴി നകുലിന്റെ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സിനിമ താരങ്ങളായ അഹാന കൃഷ്ണകുമാര്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ നകുലിന് സഹായഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചിനാണ് നകുല്‍ അപകടത്തില്‍പ്പെട്ടത്. കൊടൈക്കനാലിനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.