ഇനി കളി വേറെ ലെവല്‍ ; ഞെട്ടിപ്പിക്കുന്ന മെയ്‌ക്കോവറില്‍ മഞ്ജുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്…!

തന്റെ മലയാളത്തനിമ നിറഞ്ഞ സൗന്ദര്യം കൊണ്ട് പ്രേക്ഷകരേവരെയും ഒരുപോലെ കയ്യിലെടുത്ത താരമാണ് മഞ്ജു വാര്യര്‍. ഇപ്പോള്‍ ആ ഇമേജ് സ്വന്തം തന്നെ പൊളിച്ചടുക്കി വ്യത്യസ്ഥമായ ഒരു ഗെറ്റപ്പുമായി സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ് താരം. ബോളിവുഡ് താരസുന്ദരിമാരെ പോലും വെല്ലുന്ന കിടിലന്‍ മെയ്‌ക്കോവറില്‍ താരമെത്തിയത് മനോരമ സെലിബ്രിറ്റി കലണ്ടറിന് വേണ്ടിയായിരുന്നു. പ്രായത്തിനൊത്ത് സൗന്ദര്യത്തിന്റെ സങ്കല്‍പ്പങ്ങള്‍ തിരുത്തിക്കുറിക്കുന്ന മമ്മൂട്ടിയടക്കമുള്ള മലയാളി താരങ്ങള്‍ക്കൊപ്പം മഞ്ജുവുമെത്തിയെന്നാണ് ഫോട്ടോഷൂട്ട് കണ്ട പ്രേക്ഷകരുടെ അഭിപ്രായം. ‘ജീവിക്കാന്‍ നിങ്ങള്‍ കാണിക്കുന്ന ധൈര്യത്തിന് അനുപാതമായാണ് നിങ്ങളുടെ ജീവിതത്തിന്റെ ചുരുളഴിയുന്നത്’എന്ന തലക്കെട്ടോടെയാണ് മഞ്ജു തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന മെയ്‌ക്കോവറും ഇന്‍സ്പിറേഷന്‍ നിറഞ്ഞ വാക്കുകളുമായി താരം ഫോട്ടോ പങ്കുവെച്ചതോടെ ആരാധകരും ചിത്രത്തിന് താഴെ കമന്റുകളുമായെത്തി. ഏവര്‍ക്കും ഇന്‍സ്പിറേഷന്‍ നല്‍കുന്ന താരമാണ് മഞ്ജുവെന്നും ഫീനിക്‌സ് പക്ഷിയെ പോലെയാണ് താരമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്തൊരു സൗന്ദര്യമാണ് ഇതെന്നും ആരും കൊതിച്ച് പോകുന്ന ബ്യൂട്ടിയാണ് താരത്തിന്റേതെന്നും ആരാധകര്‍ കമന്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു പിടി നല്ല ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനാകുന്ന ദ പ്രീസ്റ്റ് എന്ന ചിത്രത്തിനൊപ്പം മഞ്ജുചേര്‍ന്നത്.