“ഞാനും ദുൽഖറും സിനിമയിലേക്ക് വരുന്നത് കുടുംബം ഇഷ്ടപ്പെട്ടിരുന്നില്ല”; കല്യാണി പ്രിയദർശൻ

','

' ); } ?>

താൻ സിനിമയിലേക്ക് വരുന്നതും നടിയാകുന്നതുമൊന്നും അച്ഛനും അമ്മയും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് വെളിപ്പെടുത്തി നടി കല്യാണി പ്രിയദർശൻ.
താരപുത്രിയായിരുന്നതിനാല്‍ സിനിമ എപ്പോഴും ഒരു ഓപ്ഷനായി ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കല്യാണി. കൂടാതെ ദുൽഖർ സിനിമയിലേക്ക് വരുന്നതും ദുൽഖറിന്റെ കുടുംബം താല്പര്യപെട്ടില്ലായിരുന്നുവെന്നും കല്യാണി കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണിയുടെ പ്രതികരണം.

”തീര്‍ച്ചയായും അല്ല. ഞാന്‍ സിനിമയിലേക്ക് വരുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ ചിന്ത മനസിലാകും. ഇതേക്കുറിച്ച് ദുല്‍ഖര്‍ സല്‍മാനോട് സംസാരിച്ചത് ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹം സിനിമയിലേക്ക് വരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അവരൊക്കെ കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. നമ്മള്‍ അതിന്റെ ഗ്ലാമര്‍ വശം മാത്രമാണ് കാണുന്നത്. തന്റെ ജീവിതകാലം മുഴുവന്‍ അച്ഛന്‍ ജോലി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആളുകള്‍ കരുതുന്നത് പോലെ ഗ്ലാമറസല്ല അത്. തന്റെ കുഞ്ഞും അതിലൂടെ കടന്നു പോകണമെന്ന് ഒരു രക്ഷിതാവും ആഗ്രഹിക്കില്ല. അതിനാല്‍ എന്റെ മാതാപിതാക്കള്‍ ഞാന്‍ ഇതിലേക്ക് വരരുതെന്ന് ആഗ്രഹിച്ചിരുന്നു”. കല്യാണി പറഞ്ഞു.

”ഇതാണ് എന്റെ ഇടമെന്ന് അമ്മയ്ക്ക് എല്ലായിപ്പോഴും അറിയാമായിരുന്നുവെന്ന് തോന്നുന്നു. പക്ഷെ അച്ഛന് എതിര്‍പ്പായിരുന്നു. അതിനാല്‍ എന്നെ ലോഞ്ച് ചെയ്യാന്‍ നേരം, താന്‍ അതിന് പറ്റിയ ആളല്ലെന്നും നിന്നെ ഞാന്‍ അങ്ങനെ കണ്ടിട്ടില്ലെന്നുമാണ് അച്ഛന്‍ പറഞ്ഞത്. തന്റെ അഭിനേതാക്കളില്‍ നിന്നും സംവിധായകന് ഇന്‍സ്പിരേഷനുണ്ടാകണം. എന്നില്‍ അദ്ദേഹത്തിന് അത് കാണാന്‍ സാധിച്ചില്ല. അതിനാലാണ് അദ്ദേഹം എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തത്” കല്യാണി കൂട്ടിച്ചേർത്തു.

അതേ സമയം സമാനതകളില്ലാത്ത വിജയമാണ് ബോക്‌സ് ഓഫീസില്‍ ലോക നേടുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രമാണ്. മേക്കിങിലും കഥ പറച്ചിലിലുമെല്ലാം മികവു പുലര്‍ത്തുന്ന ലോകയിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുകയാണ്. 100 കോടിയെന്ന നേടത്തിലേക്ക് അതിവേഗം കുതിക്കുകയാണ് ലോക. ലോകയിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളിലെ കല്യാണിയുടെ പ്രകടനം ഗംഭീരമാണെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ബോക്‌സ് ഓഫീസില്‍ കല്യാണി പിന്നിലാക്കിയിരിക്കുന്നത് മോഹന്‍ലാലിനേയും ഫഹദ് ഫാസിലിനേയും ആണെന്നതും ശ്രദ്ധേയമാണ്.