ടിക്കറ്റ് നിരക്കില്‍ ഇളവ് ഉണ്ടാകാന്‍ സാധ്യത,തിയറ്ററുകള്‍ തുറന്നേക്കും

അണ്‍ലോക്കിന്റെ ഭാഗമായി അടുത്ത ഘട്ടത്തില്‍ സിനിമ തിയറ്ററുകള്‍ തുറന്നേക്കും.കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് തിയറ്ററുകള്‍ തുറക്കക.ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട ആണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുന്നത്.തിയറ്ററുകള്‍ തുറക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ 15 മുതല്‍ 20 ശതാമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിയേക്കും.രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്തഷോയ്ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നല്‍കുന്നകാര്യവും പരിഗണനയിലുണ്ട്.