‘ലവ്’ ഒക്ടോബര്‍ 15ന് തീയറ്ററുകളില്‍

ലോക്ഡൗണ്‍ കാലത്തിനു ശേഷം തീയേറ്ററുകളില്‍ റിലീസ്
ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ്’ലവ്’.ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ലവ്’ ചിത്രത്തിന്റെ റിലീസ് ഈ മാസം 15 നാണ് തീരുമാനിച്ചിരിക്കുന്നത്.എന്നാല്‍ ഇന്ത്യയില്‍ അല്ല ചിത്രം റിലീസ് ചെയ്യുക, കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുന്‍കരുതലുകളുമായി ഗള്‍ഫിലെ തീയറ്ററുകളിലാണ് ചിത്രമെത്തുക.

ഷൈന്‍ ടോം ചാക്കോ,രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തിന്‍ കേന്ദ്ര കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.പൂര്‍ണമായും ലോക്ഡൗണില്‍ ചിത്രീകരിച്ച സിനിമയാണിത്.ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം ഖാലിദ് റഹമാന്‍ ആണ് സംവിധാനം ചെയ്യുന്നത്.

വീണ നന്ദകുമാര്‍,സുധി കോപ്പ,ജോണി ആന്റണി,ഗോകുലന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ജിംഷി ഖാലിദ് ആണ് ഛായഗ്രഹണം.