ടൊവിനോയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

ഷൂട്ടിംഗിനിടെയുണ്ടായ പരിക്കിനെ തുര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കള എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. കഴിഞ്ഞ ദിവസം സെറ്റില്‍ വെച്ച് സംഘടനരംഗങ്ങള്‍ക്കിടെ പരുക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടൊവിനോയുടെ വയറില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തി. താരം ഐസിയുവില്‍ ചികിത്സയിലായിരുന്നു.