മൂത്തോന്റെ കിടിലന്‍ മേക്കിംഗ് വീഡിയോ കാണാം..

','

' ); } ?>

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം മൂത്തോന്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിവിന്‍ പോളിയുടെ ആക്ഷന്‍ രംഗങ്ങളും കാമാത്തിപുരം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ലൊക്കേഷനുകളും മേക്കിംഗ് വീഡിയോയില്‍ കാണിക്കുന്നുണ്ട്.

നിവിന്‍ പോളിയെ കൂടാതെ ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം രാജീവ് രവിയും ശബ്ദമിശ്രണം കുണാല്‍ ശര്‍മ്മയും സംഗീതം സാഗര്‍ ദേശായിയുമാണ് നിര്‍വഹിച്ചത്. ലക്ഷദ്വീപിലും കേരളത്തിലും മുംബൈയിലുമായി ചിത്രീകരിച്ച സിനിമയുടെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ്.

മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും ചേര്‍ന്നാണ് നിര്‍മ്മാണം.