അഞ്ജലി അമീറിന്റെ ജീവിതം സിനിമയാവുന്നു

നടി അഞ്ജലി അമീറിന്റെ ജീവിതം സിനിമയാവുന്നു. ഒരേ സമയം മലയാളത്തിലും തമിഴിലുമായിറങ്ങുന്ന ചിത്രം ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് നിര്‍മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്. അഞ്ജലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ പേരന്‍പിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രം പറയുന്നത്. ‘യഥാര്‍ത്ഥ ജീവിതത്തിലെ നായിക തന്നെയാണ് സിനിമയിലെയും നായിക. ഒരു ട്രാന്‍സ് ജെന്‍ഡറിന്റെ ജീവിതം ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും സിനിമ’ എന്ന് അഞ്ജലി അമീര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ വികെ അജിത് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ. മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും.