“ഞാന്‍ വസ്ത്രം മാറ്റുന്നതും, സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് സുഹൃത്തിന് അയച്ച് കൊടുത്തു”; മുൻ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി മോനിഷ

','

' ); } ?>

മുൻ ഭർത്താവ് ന്റെ സ്വകാര്യ ചിത്രങ്ങൾ സുഹൃത്തിന് അയച്ചുനൽകിയെന്ന വെളിപ്പെടുത്തലുമായി ടെലിവിഷൻ താരം മോനിഷ. തമിഴിലെ ‘സെക്കന്റ് ലവ്’ എന്ന റിയാലിറ്റി ഷോയിൽ വെച്ചായിരുന്നു മോനിഷയുടെ ഈ തുറന്നുപറച്ചിൽ. താൻ വസ്ത്രം മാറുന്നതിന്റെയും ഒരുമിച്ച് കിടക്ക പങ്കിടുന്നതിന്റെയും ചിത്രങ്ങൾ മുൻ ഭർത്താവ് രഹസ്യമായി പകർത്തി സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് മോനിഷ വെളിപ്പെടുത്തി. സുഹൃത്ത് തന്നെ വിളിച്ച് ഈ ചിത്രങ്ങളെല്ലാം കണ്ടുവെന്ന് പറഞ്ഞപ്പോഴാണ് ഭർത്താവിന്റെ ക്രൂരത താൻ തിരിച്ചറിഞ്ഞതെന്നും താരം കണ്ണീരോടെ പറയുന്നു.

ദീർഘനാളത്തെ ദുരിതങ്ങൾക്കൊടുവിൽ എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിലൂടെയാണ് മോനിഷയ്ക്ക് ഡിവോഴ്സ് ലഭിക്കുന്നത്. ഈ വിവാഹമോചനം ലഭിച്ച ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമെന്നും മോനിഷ ഷോയിൽ ഓർത്തെടുത്തു.

മോനിഷയുടെ വാക്കുകൾ;

വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്‍ മരിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്‍റെ പ്രശ്നങ്ങള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി. ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി. ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു. എനിക്ക് വിവാഹത്തിന് 100 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്താലേ ഡിവോഴ്സ് നല്‍കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതിനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഞാൻ എങ്ങനെ അത് കൊടുത്തിട്ട് വരും?. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ ഡിവോഴ്സ് ആയ സമയമാണ്. ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാൻ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.

വഴക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അയാള്‍ എന്നും കാത്തിരിക്കുമായിരുന്നു. അതിന് വേണ്ടി വളരെ മോശമായൊരു കാര്യം അയാള്‍ ചെയ്തു. ഞാന്‍ വസ്ത്രം മാറ്റുന്നതും സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് വച്ചു. അത് സുഹൃത്തിന് അയച്ചു കൊടുത്തു. ആ സുഹൃത്ത് എന്നെ വിളിച്ച് ഇത് പറയുമ്പോള്‍ ഞാന്‍ ഷോക്കായി പോയി. അയാള്‍ അത്രയും നീചമായ കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അതിന് ശേഷം അയാളുടെ മേലുള്ള എല്ലാ വിശ്വാസവും എനിക്ക് നഷ്ടമായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി.

‘മഞ്ഞുരുകും കാലം’ എന്ന ജനപ്രിയ പരമ്പരയിലെ ജാനിക്കുട്ടി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ മോനിഷ. പിന്നീട് മലയാളത്തിൽ നിന്നും തമിഴ് സീരിയൽ രംഗത്തേക്ക് മാറിയ താരം നിലവിൽ തമിഴ് ടെലിവിഷൻ മേഖലയിൽ സജീവമാണ്.