‘നഗരവും കടല്‍ ജീവികളും’; ‘മോമോ ഇന്‍ ദുബായ്’; ഫസ്റ്റ് ലുക്ക്

നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന്‍ ദുബായ്’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചില്‍ഡ്രന്‍സ് ഫാമിലി ചിത്രമാണ് മോമോ ഇന്‍ ദുബായി. സക്കരിയയും ആഷിഫ് കൊക്കേടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായിയല്‍ പുരോഗമിക്കുകയാണ്. അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥആപാത്രങ്ങളായി എത്തുക. ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ,ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സക്കരിയ,ഹാരീസ് ദേശം,പി.ബി അനീഷ്,നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ‘ മോമോ ഇന്‍ ദുബായ് ‘ നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, ഡോക്ടര്‍ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ആദ്യ ചിത്രം കൂടിയാണിത്. എഡിറ്റര്‍ രതീഷ് രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, മോഹന്‍ദാസ്, മേക്കപ്പ് മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസൈനര്‍ ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്സിനറ്റ് സേവ്യര്‍, പരസ്യക്കലപോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍ വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍ നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ഗിരീഷ് അത്തോളി.