‘തോന്നല്’ ;അഹാന കൃഷ്ണ സംവിധായികയാവുന്നു

നടി അഹാന കൃഷ്ണ സംവിധായികയാവുന്നു. പിറന്നാള്‍ ദിനത്തിലാണ് അഹാനയുടെ പ്രഖ്യാപനം. ‘തോന്നല്‍’ എന്നാണ് ചിത്രത്തിന് നല്കിയിരിക്കുന്ന പേര്. ഗോവിന്ദ് വസന്ത സംഗീതം, നിമിഷ് രവി ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിക്കുന്നു.

‘ആറുമാസം മുന്‍പാണ് ഇങ്ങനെയൊരു ആശയം എന്റെ മനസ്സില്‍ തോന്നിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങള്‍? അതിന് സ്‌നേഹവും കരുതലും പോഷണവും നല്‍കി അത് ജീവന്‍ പ്രാപിക്കുന്നത് നോക്കിനിന്നു. ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്നു തന്നെ വിശേഷിപ്പിക്കാം. ഞാന്‍ സ്‌നേഹിക്കുന്ന? ഒരുകൂട്ടം ആളുകള്‍ ഇതിനായി ഒത്തുചേര്‍ന്നു. ഒക്ടോബര്‍ 30ന് ‘തോന്നല്‍’ നിങ്ങളിലേക്ക് എത്തും,” എന്നാണ് അഹാന ചിത്രത്തിന്റെ പേര് പുറത്തുവിട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ രണ്ടാമത്തെ ചലച്ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെയാണ് അഹാനയുടെ സിനിമാ അരങ്ങേറ്റം. മലയാള ചലച്ചിത്ര സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു ഈ ചലച്ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങള്‍. നാന്‍സി റാണി, അടി എന്നിവയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് അടി. പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് അടി നിര്‍മ്മിക്കുന്നത്. വേഫെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ദുല്‍ഖര്‍ നിര്‍മ്മിച്ചത്. ചിത്രത്തില്‍ ധ്രുവന്‍, ബ്രിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.ഇഷ്‌ക്കിന്റെ’ തിരക്കഥാകൃത്ത് രതീഷ് രവിയാണ് അടിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫലാണ്. ഗോവിന്ദ് വസന്ദയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.