“ജന്മദിനാശംസകൾ എൻ്റെ പ്രണയമേ”; സുചിത്രയ്ക്ക് ജന്മദിനാശംസയുമായി മോഹൻലാൽ

','

' ); } ?>

ഭാര്യ സുചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രത്തിനൊപ്പമാണ് താരം പ്രിയതമയ്ക്ക് ആശംസകൾ നേർന്നത്. “പുഞ്ചിരി, കരുത്ത്, ദയ.. നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും… ജന്മദിനാശംസകൾ എൻ്റെ പ്രണയമേ” എന്നായിരുന്നു മോഹൻലാലിന്റെ ഹൃദ്യമായ വാക്കുകൾ.

താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സിനിമാ സുഹൃത്തുക്കളുമാണ് സുചിത്രയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

തമിഴ് സിനിമാ നിർമാതാവ് കെ. ബാലാജിയുടെ മകളായ സുചിത്രയും മോഹൻലാലും 1988 ഏപ്രിൽ 28-നാണ് വിവാഹിതരായത്. കഴിഞ്ഞ മേയ് 21-നായിരുന്നു മോഹൻലാലിന്റെ ജന്മദിനം. പ്രണവ് മോഹൻലാൽ, വിസ്‌മയ മോഹൻലാൽ എന്നിവരാണ് ഇവരുടെ മക്കൾ. ‘ഡീയസ് ഈറേ’ എന്ന ചിത്രമാണ് പ്രണവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. മകൾ വിസ്‌മയ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഓണം റിലീസായി ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തും. അതേസമയം, ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’ വെറും ഏഴുദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടംനേടി പ്രദർശനം തുടരുകയാണ്.