മമ്മൂട്ടിയുടെ വീട്ടില്‍ വിരുന്നെത്തി മോഹന്‍ലാല്‍

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടില്‍ മോഹന്‍ലാല്‍ സന്ദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണിത്.

ലോക്ഡൗണിന് തൊട്ട് മുന്‍പാണ് മമ്മൂട്ടി പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് വൈറ്റിലയിലെ വീട്ടിലേക്ക് മാറിയത്. മോഹന്‍ലാലാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇച്ചാക്കയ്‌ക്കൊപ്പം എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ചിത്രം വൈറലായി മാറി.