രാവണനായി മോഹന്‍ലാല്‍-ചിത്രം പങ്ക്‌വെച്ച് വിനയന്‍

ഒരു ചിത്രകാരന്‍ വരച്ച മോഹന്‍ലാലിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. രാവണന്റെ വേഷത്തില്‍ മോഹന്‍ലാലിനെ സങ്കല്‍പ്പിച്ചുകൊണ്ടുള്ള ചിത്രമാണിത്. ഇതിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ വിനയന്‍ നല്‍കുന്നതെന്ന് വ്യക്തമല്ല. വലിയ കാന്‍വാസില്‍ സാങ്കേതിക തികവുള്ള ഒരു ചിത്രമായിരിക്കും മോഹന്‍ലാലിനായി ഒരുക്കുക എന്നാണ് വിനയന്‍ പറഞ്ഞിരിക്കുന്നത്. ആകാശ ഗംഗ 2 ആണ് വിനയന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. അതിനു ശേഷമായിരിക്കും മോഹന്‍ലാല്‍ ചിത്രത്തിലേക്ക് കടക്കുക. ആകാശ ഗംഗ 2 ലേക്ക് പുതുമുഖങ്ങളെ തേടുന്നതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.