ട്രിപ്പിള്‍ സ്‌ട്രോങ്ങ് ട്രെയ്‌ലറുമായി രാജയുടെ തിരിച്ചുവരവ്…!

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ‘മധുര രാജ’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പഴയ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായ മികച്ച ഗ്രാഫിക്‌സും ക്യാമറയും ഗെറ്റപ്പുമായി ഒരു മികച്ച ട്രെയ്‌ലറുമായിത്തന്നെയാണ് രാജ തന്റെ വരവറിയിച്ചത്.. ചിത്രത്തിലെ പഴയ താരങ്ങളില്‍ അധികം പേരെയും നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലം തന്നെയാണ് പുതിയ ചിത്രത്തില്‍. തമിഴ് നടന്‍ ജയും ജഗപതി ബാബുവിന്റെയും സാന്നിധ്യത്തോടുകൂടി ഒരു മികച്ച എന്റര്‍റ്റെയ്‌നര്‍ തന്നെയാണ് വൈശാഖ് ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.

നെല്‍സണ്‍ ഐപ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന മധുരരാജക്ക് ഉദയ് കൃഷ്ണയാണ് കഥയൊരുക്കിയിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹകന്‍. സംഗീതം ഗോപി സുന്ദര്‍ നിര്‍വഹിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് സ്റ്റണ്ടിങ്ങ് ദൃശ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. മികച്ച ഒരു ടീമിന്റെ പരിശ്രമത്തോടെ ചിത്രം ഏപ്രില്‍ 12ന് തിയേറ്ററുകളിലെത്തുമ്പോള്‍ ചിത്രത്തിനായുള്ള കട്ട വെയ്റ്റിങ്ങിലാണ് രാജയുടെ ആരാധകര്‍..

ട്രെയ്‌ലര്‍ കാണാം..