മോഹന്‍ലാല്‍, ഉദയ് കൃഷ്ണ, ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ചിത്രമെത്തുന്നു

പുലികുരുകനു ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയ് കൃഷ്ണ വീണ്ടും തിരക്കഥ ഒരുക്കുന്നു.മോഹന്‍ലാല്‍,ബി ഉണ്ണികൃഷ്ണന്‍,ഉദയ് കൃഷ്ണ കൂട്ടുകെട്ടിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്.ഗ്രാമീണ അന്തരീക്ഷത്തിലുളള ഒരു ചിത്രമായിരിക്കുമെന്നും,നര്‍മരംഗങ്ങള്‍ക്ക് പ്രധാന്യമുളളതായിരിക്കുമെന്നും പുതിയ ചിത്രത്തെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്‍ ഏഷ്യാനറ്റ് ന്യൂസ് ഒണ്‍ലൈനോട് പറഞ്ഞു.

മാസ് എന്റര്‍ടെയ്‌നര്‍യിക്കുമെന്നും,മോഹന്‍ലാലിന് തിരക്കഥ ഇഷ്ടമായെന്നും കൂടാതെ മലയാളത്തിലെ പ്രമുഖ അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.