‘കനകം കാമിനി കലഹം’ നിവിന്‍ പോളിയുടെ പുതിയ ചിത്രം


പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ നിവിന്‍ പോളി.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന് പേരിട്ടിക്കുന്നത് ‘കനകം കാമിനി കലഹം’ എന്നാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ നിവിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചു.’പോളി ജൂനിയര്‍ പിക്ചേഴ്സ്’ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പ’ന് ശേഷം രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണിത്.