മമ്മൂട്ടിയുടെ ‘ബസൂക്ക’യ്ക്ക് മോഹൻലാലിന്റെ ആശംസ; പ്രീ റിലീസ് ടീസർ പങ്കുവെച്ച് ലാലേട്ടൻ

','

' ); } ?>

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ബസൂക്ക’യ്ക്ക് ആശംസകളുമായി മോഹൻലാൽ. “ബെസ്റ്റ് വിഷസ്സ് ഡിയർ ഇച്ചാക്ക ആൻഡ് ടീം” എന്നാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. സിനിമയുടെ പുതിയ പ്രീ റിലീസ് ടീസറും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്. കുറച്ചു മുമ്പാണ് ടീസർ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ത്രില്ലർ സംഗതിയും ഉയർന്ന മേക്കിങ് നിലവാരവുമാണ് ടീസർ നൽകുന്ന വാഗ്ദാനം. സ്റ്റൈലിഷ് ലുക്കിലുടെ മമ്മൂട്ടി കൂടി വന്നപ്പോൾ ആരാധകർക്ക് ‘ബസൂക്ക’ ഒരു വിസ്മയാനുഭവമാവുമെന്നത് ഉറപ്പ് തന്നെയാണ്.

‘ബസൂക്ക’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസാണ്. മമ്മൂട്ടിയോടൊപ്പം, പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമിക്കുന്ന ചിത്രം ഏപ്രിൽ 10-ന് ആഗോളതലത്തിൽ റിലീസിനായി തയാറെടുക്കുന്നു.