മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം ‘എലോണ്‍’: ടൈറ്റില്‍ പുറത്തിറങ്ങി

','

' ); } ?>

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘എലോണ്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംവിധായകന്‍ ഷാജി കൈലാസിന്റെയും സാന്നിധ്യത്തില്‍ മോഹന്‍ലാല്‍ തന്നെയാണ്  സിനിമയുടെ പേര് പ്രഖ്യാപിച്ചത്. യഥാര്‍ഥ നായകന്‍ ജീവിതത്തില്‍ ഒറ്റയ്ക്കാണെന്നു പറഞ്ഞു കൊണ്ടാണ് താരം ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്.

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം. എഡിറ്റിങ് ഡ!!ോണ്‍മാക്‌സ്. സംഗീതം ജേക്‌സ് ബിജോയ്.

2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്‌മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രവും ഷാജി കൈലാസ് സംവിധാനം ചെയ്യുന്നുണ്ട്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രോ ഡാഡിക്ക് ശേഷം,12th മാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ .നീണ്ട ഇടവേളയിക്ക് ശേഷം തീയറ്ററുകള്‍ തുറക്കുമ്പോള്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന രാണ്ട് ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങി നില്‍ക്കുന്നത്.മരക്കാര്‍.ആറാട്ട് തുടങ്ങിയ ചിത്രങ്ങളാണവ.പ്രിയദര്‍ശന്‍, മോലന്‍ലാല്‍ കൂട്ടികെട്ടിലെത്തുന്ന ചിത്രമാണ് മരക്കാര്‍ അറബികടലിന്റെ സിംഹം .മഞ്ജുവാര്യര്‍.പ്രണവ് മോഹന്‍ലാല്‍.കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്.കൊവിഡ് സാഹചര്യം എല്ലാ വിധത്തിലും അനുകൂലമാകുന്ന സാഹചര്യത്തില്‍ മാത്രമാണ് മരക്കാര്‍ റിലീസിനെത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറയിച്ചിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആറാട്ട്’ .നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടില്‍ എത്തുന്നത്. ആറാട്ടില്‍ തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ഭാഗത്ത് സംസാരിക്കുന്ന സ്ലാംഗ് കടന്നുവരുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് ടീസറും സൂചിപ്പിക്കുന്നത് നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.സംഗീത സംവിധായകന്‍ ആര്‍ റഹ്‌മാനും ആറാട്ടിലെ ഒരു ഗാനരംഗത്തില്‍ ഉണ്ട്. ചെന്നൈയില്‍ കൂറ്റന്‍ സെറ്റില്‍ വെച്ചായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണവുമാണ് ആറാട്ടിലേത്.