പുതിയ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ ,ചിത്രങ്ങള്‍ വൈറല്‍

മോഹലാലിന്റെ പുതിയ ഗെറ്റപ്പാണ്ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം. ജോര്‍ജൂട്ടി ലുക്കിനു ശേഷം വീണ്ടും പുതിയ ഗെറ്റപ്പിലാണ് താരം എത്തിയിരിക്കുന്നത്.ലാലോണം നല്ലോണം എന്ന പേരില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന സ്‌പെഷ്യല്‍ പ്രോഗ്രാമിന്റെ ക്രോമാ ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.നീണ്ട മുടിയും താടിയും മായി പരമ്പരാഗത വേഷത്തിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.