ഡോക്യുസ്കോപ്: ചലച്ചിത്ര അക്കാദമിയുടെ ഓണ്‍ലൈന്‍ ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം

കോവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയ ഇന്റർനാഷണൽ ഡോക്യുമെന്ററി ആന്റ് ഷോട്ട്ഫിലിം ഫെസ്റ്റിവലിന് പകരമുള്ള ഡോക്യുസ്കോപ് ഓൺലൈൻ ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് www.idsffk.in വെബ്‌സൈറ്റിൽ നടക്കുന്ന ഓൺലൈൻ ചടങ്ങില്‍ സംസ്കാരിക മന്ത്രി എ കെ ബാലൻ മേള ഉദ്ഘാടനം ചെയ്യും.

കിവിൽചിം അക്കായിയുടെ ‘അമീന’ യാണ് ഉദ്ഘാടന ചിത്രം. കുഞ്ഞില മാസ്സില്ലമണിയുടെ മലയാള ചിത്രം ‘ഗി’യും പ്രദർശിപ്പിക്കും. 8 ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 29 ചിത്രങ്ങള്‍ സ്ട്രീം ചെയ്യും.

ഓരോ ദിവസവും നാല് മണി മുതൽ ഷെഡ്യൂൾ പ്രകാരമുള്ള ചിത്രങ്ങൾ 24 മണിക്കൂർ നേരം വെബ്‌സൈറ്റിൽ കാണാവുന്നതാണ്. ചിത്രങ്ങളുടെ സംവിധായകർ പങ്കെടുക്കുന്ന ‘ഇൻ കോൺവർസേഷൻ’ പരിപാടി എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് വെബ്‌സൈറ്റ് വഴി ലൈവായി ഉണ്ടായിരിക്കും.

രജിസ്റ്റർ ചെയ്ത ഡെലിഗേറ്റുകൾക്ക് www.idsffk.in എന്ന വെബ്‌സൈറ്റിലൂടെയോ IFFK മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തോ മേളയിൽ പങ്കെടുക്കാം.

xxnxx xbxx lupoporno xxx hindi xxxz malayalam sex video hindi bf video xvideos com