ലാലേട്ടന്‍ അനശ്വരമാക്കിയ വിനുവിന്റെ താളവട്ടത്തിന് മുപ്പത്തി മൂന്ന് വയസ്സ്

','

' ); } ?>

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളിലൊന്നായ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ‘താളവട്ടം’ മലയാളികളുടെ മുന്നിലെത്തിയിട്ട് മുപ്പത്തി മൂന്ന് വര്‍ഷം പിന്നിടുന്നു. 1986 ഒക്ടോബറിലാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം താളവട്ടം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും പ്രിയദര്‍ശന്‍ തന്നെയാണ് എഴുതിയത്. മോഹന്‍ലാലിനൊപ്പം നെടുമുടി വേണു, എം.ജി.സോമന്‍, കാര്‍ത്തിക, ലിസി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമേരിക്കന്‍ നോവലായ ‘വണ്‍ ഫ്‌ലൂ ഓവര്‍ ദ കുക്കൂസ് ‘ നെ ആധാരമാക്കിയായിരുന്നു താളവട്ടം പ്രിയദര്‍ശന്‍ എഴുതിയത്. മോഹന്‍ലാലിന്റെ ആദ്യത്തെ റെക്കോര്‍ഡ് ബ്രേക്കര്‍ ചിത്രംകൂടിയായിരുന്നു താളവട്ടം. ചിത്രത്തിലെ വിനു എന്ന മനസിക പ്രശ്‌നമുള്ള കഥാപാത്രം മോഹന്‍ലാലിന് ഒരുപാട് നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിക്കൊടുത്തു.രഘുകുമാര്‍, രാജാമണി എന്നിവരുടെ സംഗീതത്തില്‍ ഒരുക്കിയ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.

(താളവട്ടം സിനിമ കാണാം)