‘തങ്കം’, ഫഹദും ജോജുവും ദിലീഷ് പോത്തനും ഒന്നിക്കുന്നു

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും വീണ്ടും നിര്‍മ്മാതാക്കളാവുന്നു. വര്‍ക്കിംഗ് ക്ലാസ്സ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് ‘തങ്കം’ എന്നാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഷഹീത് അറാഫത്താണ്. ഫഹദിനും ജോജുവിനുമൊപ്പം ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാം പുഷ്‌കരന്റെതാണ് തിരക്കഥ. ബിജിബാലാണ് സംഗീതം. തീവണ്ടിയ്ക്കും കല്‍ക്കിയ്ക്കും വേണ്ടി ക്യാമറ ഒരുക്കിയ ഗൗതം ശങ്കറാണ് ഈ ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. 2020 ല്‍ ചിത്രം തിയേറ്ററുകളിലെത്തും.