‘തൂവാനത്തുമ്പികളി’ലെ ‘ജയകൃഷ്ണന്’ ശേഷം ‘ഇട്ടിമാണി’ തൃശൂര്‍ സംസാരിക്കും

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. ‘തൂവാനത്തുമ്പികളി’ലെ ‘ജയകൃഷ്ണന്’ ശേഷം ‘ഇട്ടിമാണി’ തൃശൂര്‍ സംസാരിക്കും. മോഹന്‍ലാല്‍ തന്നെയാണ് ഈ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും. വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും.രണ്ടാമൂഴമാകും ലാേട്ടന്റെ അടുത്ത സിനിമയെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…