2.0 യിലെ തന്റെ വിചിത്ര മെയ്ക്കപ് രംഗങ്ങള്‍ പങ്കുവെച്ച് അക്ഷയ് കുമാര്‍…

എല്ലാവരും കാത്തിരിക്കുന്ന ഒരു വേഷമാണ് അക്ഷയ് കുമാറിന്റെ 2.0 യിലെ വില്ലന്‍ കഥാപാത്രം. സിനിമയിലെ തന്റെ മെയ്ക്കപ് വീഡീയോ, തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിന്റെ പേര് പോലെ തന്നെ തന്റെ മെയ്ക്കപിലും ടെക്‌നോളജിയുടെ കുറവുകളൊന്നും വന്നിട്ടില്ലെന്നാണ് താരം പറയുന്നത്.

കിഡ്‌സ് വേഴ്സ്സസ് മോന്‍സ്‌റ്റേഴ്‌സ്, പോപ് ടാര്‍ട്ട്‌സ്, ഡിഫ്രണ്ട് ഫ്‌ളവേഴ്‌സ് എന്നീ ചിത്രങ്ങളിലെ മെയ്ക്കപ് ആര്‍ട്ടിസ്റ്റായ എര്‍വിന്‍ ഹോക്കിന്‍സ് ആണ് ചിത്രത്തില്‍ രജനികാന്തിന്റെയും അക്ഷയ് കുമാറിന്റെയും വേഷങ്ങള്‍ക്കു പിന്നിലെ പ്രധാന കലാകാരന്‍. ഇതു കൂടാതെ ഷബാന ലത്തീഫ്, ആന്റോണിയോ ലോസ എന്ന പ്രോസ്ത്തറ്റിക്‌സ് ടെക്‌നീഷ്യന്‍ എന്നിവരും എര്‍വിനൊപ്പം സഹകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇര്‍വിന്‍ രജനീ കാന്തിനൊപ്പം കൈ കൊടുത്ത് നില്‍ക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അക്ഷയ് കുമാര്‍ ചിറകുകളുമായെത്തുന്ന രംഗത്തിലെ വേഷം ആന്റോണിയോയുടെ മികവിലൂടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇ മാസം 29ന് തീയ്യേറ്ററുകളിലെത്തുന്ന ചിത്രം ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. അക്ഷയ് കുമാറിന്റെ രസകരമായ മെയ്ക്കപ് വീഡിയോ കാണാം…