ഇഷ്ടതാരത്തിനൊപ്പം ഫോട്ടോയെടുത്ത് വീണ്ടും പ്രണവ്

മുഖ്യമന്ത്രി പിണറായി വിജയന്‍, രജനീകാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമെല്ലാം കാല് കൊണ്ട് സെല്‍ഫി എടുത്ത പ്രണവ് എന്ന ചിത്രകാരന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തന്റെ ഇഷ്ടതാരം മോഹന്‍ലാലിനെ കാണാന്‍ പ്രണവിന് അവസരം ലഭിക്കുന്നത്. മൂന്ന് തവണ നഷ്ടപ്പെട്ടുപോയ ആ ഭാഗ്യം അവസാനം പ്രണവിനെ തേടിയെത്തിയിരിക്കുകയാണ്. പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. പ്രണവിനൊപ്പമുള്ള കൂടിക്കാഴ്ച്ച നടത്തി ആഴ്ചകള്‍ക്ക് ശേഷമാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുടുംബസമേതം എത്തിയാണ് പ്രണവ് മോഹന്‍ലാലിനെ കണ്ടത്. പുതിയ ചിത്രം റാമിന്റെ ലുക്കിലാണ് താരം. പ്രണവിനൊപ്പം ഏറെ നേരം സംസാരിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തു. തന്റെ ഇഷ്ടതാരത്തിന് പ്രണവ് ഒടിയന്‍ മാണിക്യന്റെ ചിത്രവും സമ്മാനിച്ചു.