‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം; മോഹന്‍ലാല്‍

ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ ഭാഗമായുളള പോസറ്റര്‍ പങ്കപവെച്ച് നടന്‍ മോഹന്‍ലാല്‍.കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തിയാണ് മോഹന്‍ലാന്റെ പോസ്റ്റര്‍.ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

നാടോടിക്കാറ്റ് എന്ന സിനിമയിലെ തന്റെ ഡയലോഗ് വച്ചുള്ള പോസ്റ്ററാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത് . ‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്. . മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും സാമൂഹിക അകലം പാലിക്കാനുമുള്ള ഹാഷ് ടാഗുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കോസുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങളോട് കര്‍ശനമായ കൊവിഡ് നിയമങ്ങള്‍ പാലിക്കുവാന്‍ വേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാരുകള്‍.അതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളും
ലോക് ഡൗണിന് സമാനമായ രീതിയിലുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടാണ് മുന്നോട്ട് പോകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൊവിഡ് വ്യാപനം കുറക്കാന്‍ വീട്ടിലിരിക്കാനാണ് മാധ്യമങ്ങളും സര്‍ക്കാരും പൊലീസുമെല്ലാം ജനങ്ങളോട് പറയുന്നത്. അധികൃതരെല്ലാം സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവുമായി രംഗത്തുണ്ട്. അതേസമയം സംസ്ഥാനത്ത് പ്രതിദിനം 30000ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന മരക്കാര്‍ അറബികടലിന്റെ സിംഹം ,ആറാട്ട് എന്നി ചിത്രങ്ങളാണ് ഇനി പുറയത്തിറങ്ങനുളള മോഹന്‍ലാല്‍ ചിത്രങ്ങള്‍.കൊവിഡ് പ്രതിസന്ധിക്കിടെ നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രങ്ങളാണിവ.പ്രിയദര്‍ശന്‍ ആണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം സംവിധാനം ചെയ്യുന്നത്.

ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വന്‍ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. റോണി റാഫേല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുല്‍ രാജും, അങ്കിത് സൂരിയും ലൈല്‍ ഇവാന്‍സ് റോഡറും ചേര്‍ന്നാണ്.ലോകത്ത് പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. 2020 മാര്‍ച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.