“ഒരച്ഛന്റെ ഹൃദയത്തിന് ഇതിൽ കൂടുതലൊന്നും ചോദിക്കാനില്ല”; ‘തുടക്ക’ത്തിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് മോഹൻലാൽ

','

' ); } ?>

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ തീയേറ്ററുകളിൽ മികച്ച നേട്ടം തുടരുമ്പോൾ, പ്രേക്ഷകർ നൽകുന്ന വലിയ സ്നേഹത്തിന് നന്ദി അറിയിച്ച് നടൻ മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്. ഒരച്ഛന്റെ ഹൃദയത്തിന് ഇതിൽ കൂടുതലൊന്നും ചോദിക്കാനില്ലെന്നും വിസ്മയയ്ക്ക് ലഭിക്കുന്ന ഈ പിന്തുണയെ വലിയൊരു അനുഗ്രഹമായി കാണുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ഈ യാത്രയിൽ വിസ്മയയ്ക്കൊപ്പം ഉണ്ടെന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ചെറുപ്പം മുതൽ തനിക്കറിയാവുന്ന ആശിഷിനെയും വിസ്മയയെയും ഇത്രയും ഊഷ്മളതയോടെ ചേർത്തുവെച്ചതിന് പ്രേക്ഷകരോട് നന്ദിയുണ്ടെന്നും മോഹൻലാൽ കുറിച്ചു. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ ആശിഷിന്റെ പ്രകടനത്തിനും തീയേറ്ററുകളിൽ നിന്ന് വൻ കയ്യടിയാണ് ലഭിക്കുന്നത്.

”ഒരു അച്ഛന്റെ ഹൃദയത്തിന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. തുടക്കത്തിലൂടെ വിസ്മയ തന്റെ യാത്ര ആരംഭിക്കുന്നത് കാണുന്നതും, നിങ്ങള്‍ അവളോട് കാണിക്കുന്ന സ്‌നേഹവും ഞാന്‍ എന്നും ഓര്‍ത്തുവെക്കുന്ന അനുഗ്രഹമാകും.

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എനിക്കറിയുന്ന, ഞാന്‍ സ്‌നേഹിക്കുന്ന ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ അവള്‍ക്കൊപ്പം ഉണ്ടെന്നതും എന്റെ ഹൃദയം ഊഷ്മളമാക്കുന്നു. അവര്‍ രണ്ടുപേരയും ഇത്രയും ഊഷ്മളതയോടെ ചേര്‍ത്തുപിടിച്ചതിന് നന്ദി”

ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘തുടക്കം’ ബോക്സ് ഓഫീസിൽ വൻ ചലനമാണ് സൃഷ്ടിക്കുന്നത്. അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് എത്തിയ വിസ്മയയുടെ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലെ പ്രധാന ആകർഷണം. കഴിഞ്ഞ ദിവസം സഹോദരൻ പ്രണവ് മോഹൻലാലും വിസ്മയയ്ക്കൊപ്പം റിലീസ് കാണാൻ എത്തിയിരുന്നു. സായ് കുമാർ, മനോജ് കെ. ജയൻ, ജാഫർ ഇടുക്കി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രം നിലവിൽ സോഷ്യൽ മീഡിയയിലും സജീവ ചർച്ചാവിഷയമാണ്.