ഇനി കളികള്‍ ലാലേട്ടനൊപ്പം, പുതിയ പ്രൊജക്ട് അനൗണ്‍സ് ചെയ്ത് സംവിധായകന്‍ അരുണ്‍ ഗോപി…

','

' ); } ?>

ഈ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് പ്രണവ് മോഹന്‍ ലാലിനൊപ്പമുള്ള, തന്റെ പുതിയ ചിത്രം 21ാം നൂറ്റാണ്ടിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ വിവരം സംവിധായകന്‍ അരുണ്‍ ഗോപി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഇതിന് തൊട്ടു പിന്നാലെയാണ് മലയാളത്തിലെ മെഗാസ്റ്റാര്‍, മോഹന്‍ ലാലിനൊപ്പമുള്ള തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അരുണ്‍ തന്റെ പേജിലൂടെ അനൗണ്‍സ് ചെയ്തിരിക്കുന്നത്. ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യണമെന്നുള്ളത് എല്ലാ ഡയറക്ടേഴ്‌സിന്റെയും പോലെ തന്റെയും സ്വപ്‌നമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ടോമിച്ചന്‍ മുളക് പാടം നിര്‍മ്മാതാവായി എത്തുന്ന ചിത്രത്തില്‍ നോബിള്‍ ജേക്കബാണ് തന്റെ സഹ സംവിധായകനായെത്തുന്നത്. തനിക്ക് നല്‍കുന്ന നിസ്വാര്‍ത്ഥ സഹായങ്ങള്‍ക്കും പിന്തുണക്കും അദ്ദേഹം ആന്റണി പെരുമ്പാവൂരിനോട് നന്ദി പറയുകയും ചെയ്തു. ദിലീപ് നായകനായെത്തിയ രാമ ലീല, പ്രണവ് നായകവേഷത്തിലെത്തുന്ന 21ാം നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ഗോപി സംവിധായകനായെത്തുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.

അരുണ്‍ പങ്കുവെച്ച പോസ്റ്റ് താഴെ…