
കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന് സഹായവുമായി ഇന്ദ്രന്‍സും മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകരും. അവശ്യ ഭക്ഷണ വസ്തുക്കള്‍ അടങ്ങുന്ന കിറ്റ് ഇന്ദ്രന്‍സും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും വിതരണം ചെയ്തു. ഓഗസ്റ്റ് 15ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് മഴക്കെടുതിയെ തുടര്‍ന്ന് നീട്ടിയിരുന്നു.