മാട്രിമോണി ചിത്രം പങ്കുവെച്ച് അഹാന, അരുതെന്ന് ആരാധകര്‍..

ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രത്തിലൂടെ മലയാൡകള്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അഹാന. ടൊവീനോയുമൊത്തുള്ള അഹാനയുടെ ലൂക്കയിലെ ജോഡിയെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സിനിമയിലെത്തിയ താരത്തിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളാണ് അഹാനക്ക് സ്റ്റാര്‍ഡം നല്‍കിയത്. അഭിനയത്തിന് പുറമേ നൃത്തത്തിലും മികവ് തെളിയിച്ചാണ് അഹാന മുന്നേറുന്നത്. നടിയുടെ സ്വകാര്യ ജീവിതത്തെ സംബന്ധിച്ച വാര്‍ത്തകള്‍ കേള്‍ക്കാനും ഏവര്‍ക്കും താല്പര്യമാണ്. ഇപ്പോളിതാ നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഏറെ ചര്‍ച്ചയാവുന്നത്.

അഹാന കൃഷ്ണ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അഹാന പോസ്റ്റ് ചെയ്ത മാട്രിമോണി പ്രൊഫൈല്‍ പിക്ചറാണ് ഈ ചോദ്യത്തിലേക്ക് നയിച്ചത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. അഹാനയുടെ ചിത്രത്തിന് താഴെ സെലിബ്രിറ്റകളടക്കം ഒട്ടനവധി പേര്‍ കമന്റുകളുമായി രംഗത്തെത്തി. ഇപ്പോള്‍ വിവാഹം കഴിക്കരുതേ എന്ന് അഭ്യര്‍ഥിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമയില്‍ ഒരുപാട് വേഷങ്ങള്‍ ചെയ്യണമെന്നും കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നുള്ള ഉപദേശങ്ങളും കുറവല്ല.