‘മിന്നല്‍ മുരളി’ സെറ്റ് തകര്‍ത്തതിനെതിരെ പ്രതിഷേധം

‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ സെറ്റ് തകര്‍ത്തതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. കാലടി മണപ്പുറത്ത് ലക്ഷങ്ങള്‍ മുടക്കി ” മിന്നല്‍ മുരളി ‘എന്ന ചിത്രത്തിനു വേണ്ടിയിട്ട സെറ്റകുളാണ് നശിപ്പിച്ചത്. ടൊവിനോ തോമസ്സിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് മിന്നല്‍ മുരളി. ഈ ക്രൂരത സിനിമയില്‍ പണിയെടുക്കുന്ന ആയിരങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. സിനിമ സെറ്റ് നശിപ്പിച്ചവര്‍ ആരായാലും, അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കള്‍ ആരായാലും അവര്‍ക്കെതിരെ സിനിമാസംഘടനകള്‍ ഒറ്റക്കെട്ടായി പ്രതിക്ഷേധിക്കുകയെന്ന ആവശ്യമാണുയരുന്നത്. ‘കുറ്റം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരിക. തൊഴിലിടങ്ങള്‍ നശിപ്പിക്കുന്നവരും, അവര്‍ക്ക് വേണ്ടി ഒത്താശ പാടുന്നവരും സമൂഹത്തിനാപത്ത്. ശക്തമായി പ്രതിക്ഷേധിക്കുന്നു’. ഇതാണിപ്പോള്‍ സിനിമാമേഖലയില്‍ നിന്നുയരുന്നത്. അതേസമയം സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിനിടയില്‍ ചോദിച്ചു. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല, കേരളം എന്നവര്‍ ഓര്‍ക്കണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകന്‍ എം. പദ്മകുമാറിന്റെ പ്രതികരണം താഴെ…

‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ സെറ്റ് തകര്‍ത്ത വര്‍ഗീയ തെണ്ടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.. ഹിന്ദുവിന്റെ അവകാശം സംരക്ഷിക്കാന്‍ ഇവനെഒന്നും ആരും ഏല്പിച്ചു കൊടുത്തിട്ടില്ല.. കക്ഷിഭേദമന്യേ എല്ലാ കലാ സ്‌നേഹികളും ഇതിനെതിരെ പ്രതികരിക്കണം.. ഇത്തരം തെമ്മാടിങ്ങളുടെ ആദ്യവും അവസാനവും ഇത് ആയിരിക്കണം.

സംവിധായകന്‍ അരുണ്‍ഗോപിയുടെ പ്രതികരണം…

സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ പ്രതികരണം

ബേസില്‍ ജോസഫിന്റെ പ്രതികരണം…

ടൊവിനോ തോമസ്സിന്റെ പ്രതികരണം…