‘മേപ്പടിയാൻ’ പുതിയ പോസ്റ്റർ

ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന മേപ്പടിയാന്റെ പുതിയ പോസ്റ്റര്‍ പുത്തിറങ്ങി.ജില്ല കോടതിക്ക് മുന്നില്‍ നില്‍ക്കുന്ന ഉണ്ണി മുകുന്ദനെയും സംഘത്തെയുമാണ് പോസ്റ്ററിലുളളത്.സിനിമയുടെ പ്രഖ്യാപന സമയം മുതല്‍ തന്നെ സിനിമയ്ക്കായി ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

 

ചിത്രത്തിലെ ഈയിടെ പുറത്തിറങ്ങിയ’ കണ്ണില്‍ മിന്നും ‘ എന്നാരംഭിക്കന്ന ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്‍. ചിത്രത്തില്‍ അഞ്ജു കുര്യന്‍ ആണ് നായികയായി എത്തുന്നത്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്. 2019 ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്‌മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം.ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

പൃഥ്വിരാജ് ,ഉണ്ണി മുകുന്ദന്‍,മംമ്ത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഭ്രമം അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ്.ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ രവി കെ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്.എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.തിരക്കഥയും,സംഭാഷണവും ഒരുക്കുന്നത് ശരത് ബാലന്‍ ആണ്.സംഗീതസംവിധാനം- ജേക്സ് ബിജോയ്.