“‘അമ്മ”യിലെ മെമ്മറി കാർഡ് വിവാദം; മോഹൻലാൽ ഉൾപ്പെടെ ആറ് പേരുടെ മൊഴി എടുത്തു

','

' ); } ?>

മലയാള സിനിമ സംഘടനയായ ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ മോഹൻലാൽ ഉൾപ്പെടെ ആറ് പേരുടെ മൊഴി എടുത്തു. മെമ്മറി കാർഡ് വിവാദം തനിക്ക് അറിയില്ലെന്ന് മോഹൻലാൽ മൊഴി നൽകി. മോഹൻലാലിനെ കൂടാതെ ബീന ആൻ്റണി, ലിസി ജോസ്, തെസ്നീ ഖാൻ, മഞ്ജു പിള്ള, ഷംന കാസിം എന്നിവരുടെ മൊഴിയും അന്വേഷണ കമ്മിറ്റി രേഖപെടുത്തി. സമയം അറിയിക്കാതെ എത്തിയ ലക്ഷ്മിപ്രിയയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

പ്രസിഡന്റ്‌ ശ്വേത മേനോൻ, എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവൻ, ശ്രീദേവി, അഡ്വക്കേറ്റ് ആശ എന്നിവർ ഉൾപ്പെടെയുള്ള അഞ്ചംഗ സമിതിയാണ് മൊഴിയെടുക്കുന്നത്. മൊഴിയെടുപ്പ് ഇന്നും നാളെയും തുടരും. അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. സെപ്റ്റംബർ 12നാണ് മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണ കമ്മിറ്റി രൂപീകരിച്ചത്. പ്രസിഡന്റ്‌ ശ്വേത മേനോൻ, എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവൻ, ശ്രീദേവി, അഡ്വക്കേറ്റ് ആശ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

അമ്മയിലെ വനിതകളുടെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ മെമ്മറി കാർഡ് നടി കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമെന്നാരോപിച്ച് നടി പൊന്നമ്മ ബാബു രംഗത്തെത്തിയതോടെയാണ് പരാതികൾ മുറുകുന്നത്. കുക്കു പരമേശ്വരന്‍ സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇറങ്ങിയതിന് പിന്നാലെ നടി പൊന്നമ്മ ബാബുവാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ‘അമ്മ’യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് ആരോപണം. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്‌തോ എന്നതില്‍ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു. മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെ സംഘടനയിലെ വനിതാ അം​ഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനായി ഒരു യോ​ഗം വിളിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്തതാണ് മെമ്മറികാർഡിലുള്ളത്.