മെമ്പര്‍ രമേശന്‍ ആറാടുകയാണ്

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ്’ എന്ന ചിത്രത്തിന്റെ തീയേറ്ററുകളിലെത്തയിരിക്കുകയാണ്.നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യിതിരിക്കുന്നത്. ഒരു ഗ്രാമ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന പൊളിറ്റിക്കല്‍ കോമഡി ഫാമിലി എന്റര്‍ടൈനറാണ് ചിത്രം. ഒരുപാട് യുവാക്കള്‍ ചേര്‍ന്നിട്ടുളള ഒരു ചിത്രമാണിത്.

ഒരു ഗ്രമം, അവിടെ ഉണ്ടാകുന്ന രാഷ്ട്രീയ വിഷയങ്ങള്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ് ചിത്രം പറഞ്ഞു വെയ്ക്കുന്നത്.നമ്മുടെ സമകാലീന രാഷ്രീയ ചുറ്റുപാടുകളുമായി അതിനെ ബന്ധപ്പെടുത്താവുന്നതുമാണ്. രാഷ്രീയ പാര്‍ട്ടികള്‍ക്കുളളിലൂണ്ടാകുന്ന പശ്‌നങ്ങള്‍ നേതാക്കള്‍ തമ്മിലുണ്ടാകുന്നു പ്രശ്‌നങ്ങള്‍ ഇവയൊക്കെ തന്ന ചിത്രത്തില്‍ ഒരു കോമഡി രൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സാബുമോന്‍ അവതരിപ്പിക്കുന്ന രാഷ്രീയ പ്രവര്‍ത്തകന നമുക്കിടയിലും കാണാന്‍ സാധിക്കുന്നതാണ്.

രാഷ്ടിയം എന്നത് ബിസിനസായി മാറുന്നകാലാത്ത് ഒരു ഓര്‍മ്മപ്പെടുത്തലുകൂടയാണ് ചിത്രം നടത്തുന്നത്. വലിയ സ്റ്റാര്‍ കാസ്‌റ്റൊന്നുമില്ലാത്ത ചെറിയ ഒരു മൂവിയാണ്. എന്നാല്‍ ചിത്രത്തിന്റെ തുടക്കത്തില്‍ അതിന്റെ മേക്കില്‍ അനുഭനപ്പെടുന്ന അപാകത ചിത്രത്തിന്റെ അസ്യാദനത്തെ ബാധിക്കുന്നണ്ട് എന്ന തോന്നി. ചിത്രത്തില്‍ എടുത്തുപറയേണ്ടത് അര്‍ജുന്‍ അശോകന്റെ അഭിനയം തന്നയാണ്. വളരെ നന്നായി തന്ന മെമ്പര്‍ രമേശന്‍ എന്ന കഥാപാത്രത്തെ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ചിട്ടുണ്ട്. അതു പോലെ തന്ന എടുത്തു പറേയേണ്ടുന്ന കഥാപാത്രമാണ് ഇന്‍ന്ദ്രസിന്റേത്. അര്‍ജുന്‍ അശോകന്റെ അച്ഛനായിട്ടാണ് ഇനന്ദ്രന്‍സ് എത്തുന്നത്. അവരു തമ്മിലുളള കോബിനേഷന്‍ നന്നായിരുന്നു.

ചെമ്പന്‍ വിനോദ്, സാബുമോന്‍, ശബരീഷ് വര്‍മ്മ ,മാമുക്കോയ,ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കഴ്ചവെച്ചത്.കൈലാസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ ‘അലരേ’ എന്നു തുടങ്ങുന്ന ഗാനം തന്ന ഹിറ്റായി മാറിയതാണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എല്‍ദോ ഐസക്ക്. ഒരു പൊളിറ്റല്‍ മുവി എന്നതിലുപരി പ്രണയവും കോമഡിയും സെന്റിമെന്‍സും നന്മയും കൂടി ചേര്‍ന്ന ഒരു പാക്കേജ് തന്നയാണ് മെമ്പര്‍ രമേശന്‍.