ശശികുമാറിന്റെ നായികയായി മഡോണ

ഒരിടവേളയ്ക്കു ശേഷം സിനിമകളില്‍ സജീവമാകുകയാണ് മഡോണ സെബാസ്റ്റിയന്‍. പ്രേമം എന്ന ആദ്യ ചിത്രത്തിനു ശേഷം തമിഴിലും മലയാളത്തിലും തെലുങ്കിലുമായി ശ്രദ്ധ കേന്ദ്രീകരിച്ച താരം വളരെ സെലക്റ്റിവായാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. മഡോണ അടുത്തിടെ ആസിഫലിയുടെ നായികയായി എത്തിയ ചിത്രം ഇബ്ലീസ് വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. ഇപ്പോള്‍ തമിഴില്‍ ശശികുമാര്‍ നായകനാകുന്ന ‘കൊമ്പുവച്ച സിങ്കമെടാ’ എന്ന ചിത്രത്തിനായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് താരം.

നേരത്തേ ഈ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എസ് ആര്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിലാണ് ആരംഭിക്കുന്നത്. സൂരി, യോഗി ബാബു, ഹരീഷ് പേരടി എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്.