ഷാനില്‍ മുഹമ്മദ് ചിത്രം ഒരുങ്ങുന്നു: രഹസ്യമായി

ഫിലിപ്സ് ആന്‍ഡ് ദി മങ്കിപെന്‍,അവരുടെ രാവുകള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനില്‍ മുഹമ്മദ് സംവിധാനം ചെയുന്ന പുതിയ ചിത്രം ഒരുങ്ങുന്നത് വന്‍ കാന്‍വാസിലെന്നാണ് സൂചന. അതീവ രഹസ്യ സ്വഭാവം പുലര്‍ത്തിക്കൊണ്ട് ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഷൂട്ടിംഗിനാണ് പദ്ധതിയിടുന്നതെന്നാണ് സൂചന. പാക്കറ്റ് സ്‌കൊയര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചോ സാങ്കേതിക പ്രവര്‍ത്തകരെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അഞ്ചു ഷെഡ്യൂളുകളായാണ് ചിത്രം പൂര്‍ത്തിയാക്കുക. 2019 അവസാനമോ 2020ലോ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.