‘ മി ടൂ -ഭാവിയില്‍ സുരക്ഷിതമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കും’; പിന്തുണച്ച് ശോഭന

മി ടൂ ക്യാമ്പയിന് പിന്തുണയുമായി നടി ശോഭന. തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശോഭന പിന്തുണയറിയിച്ചത്. ‘അതെ ഞാന്‍ മി ടൂ ക്യാമ്പയിനെ പിന്തുണയ്ക്കുന്നു. അതിക്രമങ്ങള്‍ ഇരയാകുന്ന സ്ത്രീകള്‍ക്ക് അവരുടെ പരാതികള്‍ പറയാനുള്ള ഒരു തുറന്ന വേദിയാണിത്. ഇത് സ്ത്രീകള്‍ക്ക് നാളെ സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതിനുള്ള ഒരു പടിയാണ്’ ശോഭന ഫെയ്സ്ബുക്കില്‍ കുറിച്ചു. ആദ്യം മി ടൂ എന്ന ഹാഷ്ടാഗ് ഫെയ്സ്ബുക്കില്‍ കുറിച്ച ശോഭന പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ അത് പിന്‍വലിച്ചിരുന്നു. ആ പോസ്റ്റില്‍ മി ടൂ വെന്ന് ഹാഷ്ടാഗ് കുറിച്ച ശോഭന മറ്റ് കാര്യങ്ങളൊന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. ഇത് മി ടൂ തുറന്നു പറച്ചിലുകള്‍ക്ക് പിന്തുണയാണോ അതോ എന്തെങ്കിലും തുറന്നു പറച്ചിലുകള്‍ക്കാണോ ശോഭന ശ്രമിച്ചതെന്ന് സംശയമുണര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കുറിപ്പ് പോസ്റ്റ് ചെയ്യ്തത്.

സിനിമ രംഗത്തിനു പുറമേ രാഷ്ട്രീയ മാധ്യമ സാംസാരിക മേഖലയിലെല്ലാം മി ടീ വെളിപ്പെടുത്തലുകള്‍ ശക്തമായി ഉയര്‍ന്നു വരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. മലയാളത്തിലും താരങ്ങള്‍ക്കെതിരെ മി ടൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുകേഷിനെതിരെയും അലന്‍സിയര്‍ക്കെതിരെയും ആരോപണവുമായി സിനിമാം രംഗത്തു നിന്നുള്ളവര്‍ രംഗത്തു വന്നിരുന്നു.

;