സിനിമാ പ്രേമികള്‍ക്ക് ഒട്ടനവധി അവസരങ്ങളുമായി മാറ്റിനി ഒടിടി

നിര്‍മ്മാതാക്കളായ ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മാറ്റിനി എന്ന വ്യത്യസ്തമായ ഒടിടി പ്ലാറ്റ്‌ഫോം. 2021 ജൂലൈ 21 ന് യുവനടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആണ് മാറ്റിനിയുടെ ആപ്പ് ലോഞ്ച് ചെയ്തത്. മാറ്റിനിയുടെ ലോഗോ, നടന്‍ ഫഹദ് ഫാസിലും ലോഞ്ച് ചെയ്തു. 2021 ഓഗസ്റ്റ് മാസം മുതല്‍ ഏറ്റവും മികച്ച പുതുമുഖ സംവിധായകന് വേണ്ടിയുള്ള മാറ്റിനി ഡയറക്ട്‌ടേഴ്‌സ് ഹണ്ട് നടന്നു കൊണ്ടിരിക്കുകയാണ്. ഈ മത്സരത്തില്‍ പങ്കെടുക്കാനായി തങ്ങള്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമുകള്‍ മാറ്റിനിയില്‍ അപ്‌ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. തിരഞ്ഞെടുക്കുന്ന 30 മികച്ച സംവിധായകര്‍ക്ക് 5 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ഓറിയന്റെഷന്‍ ക്യാമ്പ് നല്‍കുന്നു. തെരഞ്ഞെടുക്കുന്ന മികച്ച സംവിധായകന് മാറ്റിനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ആവാനുള്ള സുവര്‍ണ അവസരമാണ് ലഭിക്കുന്നത്. കൂടാതെ തിരഞ്ഞെടുക്കുന്ന അടുത്ത 10 മികച്ച സംവിധായകര്‍ക്ക് മാറ്റിനി നിര്‍മ്മിക്കുന്ന വെബ്‌സീരിസുകള്‍ സംവിധാനം ചെയ്യാനുള്ള അവസരവും ലഭിക്കുന്നു. ഒപ്പം 4 ലക്ഷം രൂപയോളം ക്യാഷ് പ്രൈസുകളും പ്രോത്സാഹനമായി നല്‍കുന്നു.

ഓരോരുത്തരുടെയും താല്പര്യങ്ങള്‍ക്കനുസരിച്ച് 17 വ്യത്യസ്ത വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമാണ്, ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കും കലാകാരന്മാര്‍ക്കും മാറ്റിനിയിലൂടെ നല്‍കുന്നത്. മാറ്റിനിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ലക്ഷകണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു വലിയ ഡാറ്റബേസിന്റെ ഭാഗമായി നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയും മാറുന്നു. അഭിനയം, സംവിധാനം, തിരക്കഥ, സംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, നൃത്തം, ചിത്രസംയോജനം, അനിമേഷന്‍, എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ മാറ്റിനി നേരിട്ട് നടത്തുന്ന നിരവധി മത്സരങ്ങളും കാസ്റ്റിംഗ് കോളുകളും! അങ്ങനെ മാറ്റിനിയില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ നിരവധി അവസരങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നു. ബാദുഷ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെയും അദ്ദേഹം പ്രൊജക്റ്റ് ഡിസൈനര്‍ ആയി പ്രവര്‍ത്തിക്കുന്ന സിനിമകളുടെയെല്ലാം കാസ്റ്റിംഗ് കോളുകള്‍ മാറ്റിനിയിലൂടെയായിരിക്കും നടത്തുക. സിനിമയിലെ സാധ്യമായ എല്ലാ മേഖലയിലും അവസരങ്ങള്‍ നല്‍കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ഉദ്ദേശം.