നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു. 52 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന്?ൃ ചികിത്സയിലിരിക്കേയാണ് അന്ത്യം. ജയരാജ് എന്നാണ് യഥാര്‍ഥ പേര്. .തമിഴും മലയാളവുമടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങള്‍ക്ക്? ചുവടുകള്‍ ഒരുക്കി. ‘കോ?ഴി രാജ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കാല്‍വെച്ചു. സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു. 96ല്‍ കാതല്‍ദേശം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ചലച്ചിത്ര മേഖലയിലെ സംവിധായകരും നടന്‍മാരുമുള്‍പ്പെടെയുള്ള പ്രമുഖര്‍ ജയന്തിന് ആദരാഞ്ജലികളര്‍പ്പിച്ചു.

പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്റായിട്ടാണ് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. 1996ല്‍ പുറത്തിറങ്ങിയ കാതല്‍ദേശം ആണ് ആദ്യ സിനിമ. എ.ആര്‍. റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ വമ്പന്‍ ഹിറ്റായി. ചിത്രത്തിലെ ‘മുസ്തഫ’, ‘കല്ലൂരി സാലൈ’ എന്നീ ഗാനങ്ങള്‍ കൂള്‍ ജയന്തിനും പ്രശസ്തി നേടിക്കൊടുത്തു. ബാംബു ബോയ്‌സ്, മയിലാട്ടം, കല്യാണകുറിമാനം, മായാവി, അണ്ണാറക്കണ്ണനും തന്നാലായത്, പാച്ചുവും കോവാലനും, എബ്രഹാം ലിങ്കണ്‍, ഗൃഹനാഥന്‍, 101 വെഡ്ഡിങ്‌സ്, ഏഴാം സൂര്യന്‍, ലക്കി സ്റ്റാര്‍, കൊന്തയും പൂണൂലും, നല്ല വിശേഷം, കരുമാടിക്കുട്ടന്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുമുണ്ട് ഇദ്ദേഹം. സംവിധായകന്‍ ഫേസ്ബുക്കിലൂടെ നൃത്ത സംവിധായകന്‍ കൂള്‍ ജയന്തിനെ അനുസ്മരിച്ച് എഴുതിയ കുറിപ്പ് താഴെ വായിക്കാം.

‘പ്രിയ സുഹൃത്തും പ്രശസ്ത ഡാന്‍സ് മാസ്റ്ററുമായ കൂള്‍ ജയന്ത് വിട പറഞ്ഞു. കരുമാടിക്കുട്ടനിലെ കൈകൊട്ടു പെണ്ണെ എന്ന പാട്ടുള്‍പ്പെടെ നിരവധി ഗാനരംഗങ്ങളില്‍ എന്റെ സിനിമക്കായ് കൊരിയോഗ്രഫി ചെയ്തിട്ടുള്ള കൂള്‍ ജയന്തിന്റെ അകാലത്തിലുള്ള നിര്യാണം ഏറെ വേദനിപ്പിച്ചു. ആദരാഞ്ജലികള്‍’