‘മാസ്റ്റര്‍’ തീയറ്ററില്‍ തന്നെ

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന വിജയ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്റര്‍ തീയറ്ററിലേയ്ക്ക് തന്നെയെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കളായ എക്‌സ് ബി ക്രിയേറ്റേഴ്‌സ്.

ഒടിടി റിലീസിനായി അനേകം ഓഫറുകളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിന് തിയ്യറ്ററുകള്‍ അത്യന്താപേക്ഷിതമാണ് എന്നുളളതുകൊണ്ട് ‘മാസ്റ്റര്‍’ തീയറ്ററുകളിലേ റിലീസ് ചെയ്യുകയുള്ളൂ എന്നും നിര്‍മാതാവ് സേവ്യര്‍ ബ്രിട്ടോ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ തീയറ്ററുകള്‍ നേരത്തെ തന്നെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിലും തീയറ്ററുകള്‍ തുറക്കുന്നതോടെ ‘മാസ്റ്റര്‍’ റിലീസിനെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരളത്തില്‍ ട്രാവന്‍കൂര്‍ ഏരിയയില്‍ മാജിക് ഫ്രെയിംസിനും കൊച്ചിന്‍ മലബാര്‍ ഏരിയയില്‍ ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ് ചിത്രത്തിന്റെ വിതരണ അവകാശം.